കണ്ണ് തുറന്നപ്പോൾ കണ്ടത് കാലിലൂടെ കയറിയിറങ്ങുന്ന രാജവെമ്പാല : ബെഡ്റൂമിലെ കാഴ്ച ക്യാമറയിൽ പകർത്തി യുവാവ്

ഉത്തരാഖണ്ഡിലെ ഒരു വീട്ടിൽ നടന്നതെന്ന് കരുതുന്ന ഞെട്ടിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.നടന്ന സംഭവവും അതിനോട് യുവാവിന്റെ പ്രതികരണവും ഒരുപോലെ അത്ഭുതപ്പെടുത്തുകയാണ്. ഉറങ്ങിക്കിടക്കുന്ന യുവാവിന്റെ ബെഡിലേക്ക് ഒരു വലിയ രാജവെമ്ബാല ഇഴഞ്ഞുനീങ്ങുന്നതാണ് ദൃശ്യങ്ങളില്‍.

Advertisements

ലോകത്ത് തന്നെ ഏറ്റവും വിഷമുള്ള പാമ്ബുകളില്‍ ഒന്ന് തന്റെ കാലിനടിയില്‍കൂടി ഇഴഞ്ഞുനീങ്ങുമ്ബോഴും ഭയപ്പാടില്ലാതെ ആ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതാണ് വീഡിയോയില്‍ ഏറെ വ്യത്യസ്തമായ കാര്യം. അതിവേഗം ആക്രമിക്കാൻ ശേഷിയുള്ള പാമ്ബിനെ തൊട്ടടുത്ത് കണ്ടിട്ടും ബെഡില്‍ നിന്ന് എഴുന്നേറ്റ് മാറാൻ പോലും യുവാവ് തയ്യാറാകുന്നില്ല. ഇതില്‍ സോഷ്യല്‍ മീഡിയ വലിയ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു വലിയ രാജവെമ്ബാല കട്ടിലിലൂടെ സാവധാനം നീങ്ങുമ്ബോള്‍, ഒരു യുവാവ് ശാന്തനായി അതിനെ ചിത്രീകരിക്കുന്നതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങളില്‍. ഭയന്ന് മാറിപ്പോകുന്നതിന് പകരം, പാമ്ബിന്റെ ചലനം കൗതുകത്തോടെ നോക്കുകയാണ് അയാള്‍ ചെയ്യുന്നത്. തുടര്‍ന്ന് ഇഴഞ്ഞ് നീങ്ങിയ രാജവെമ്ബാല യുവാവന്റെ തലയ്ക്കരികിലെത്തി, പാമ്ബുമായി മുഖാമുഖം എത്തുന്നതും ദൃശ്യങ്ങളിലുണ്ട്. വലിയ അപകട സാധ്യതയുള്ള സാഹചര്യം, അപ്പോഴും വീഡിയോ പകര്‍ത്തുകയാണ് യുവാവ്. ഒടുവില്‍, രാജവെമ്ബാല തനിക്ക് നേരെ വരികയാണെന്ന് തോന്നിപ്പിപ്പുന്ന സാഹചര്യത്തില്‍ മാത്രമാണ് യുവാവ് പരിഭ്രാന്തനായി കട്ടിലില്‍ നിന്ന് ചാടി ഇറങ്ങുകയും ചെയ്യുന്നത്.

രാജവെമ്ബാലയെപ്പോലുള്ള വിഷ പാമ്ബുകള്‍ ഏറെ കാണപ്പെടുന്ന ഉത്തരാഖണ്ഡിലാണ് ഈ സംഭവം നടന്നത്. എന്നാല്‍ ഇത് എപ്പോള്‍ സംഭവിച്ചതാണെന്നോ, ദൃശ്യങ്ങള്‍ യഥാർത്ഥമാണോ എന്നോ വ്യക്തമല്ല. പാമ്ബ് എങ്ങനെയാണ് യുവാവിന്റെ കിടപ്പുമുറിയിലെത്തിയതെന്നും, എന്തുകൊണ്ടാണ് അയാള്‍ ഇത്രയും ശാന്തമായി ഇരുന്നുവെന്നും അടക്കമുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ കാഴ്ച്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കുന്നത്.

Hot Topics

Related Articles