കളമശ്ശേരി മുനിസിപ്പൽ ഭരണ സമിതി രാജിവെക്കുക.എൻ സി.പി

കൊച്ചി : കളമശ്ശേരി മുനിസിപ്പൽ ഓഫീസിനു മുൻപിൽ എൻസിപി നടത്തിയ ധർണസമരം എൻസിപി എറണാകുളം ജില്ലാ പ്രസിഡൻറ് ടി പി അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു.
നികുതിപ്പണം വെട്ടിച്ച് അഴിമതിയും സ്വജന പക്ഷപാതവും കാണിക്കുന്ന കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഭരണസമിതിയുടെ അഴിമതിഭരണം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻസിപി കളമശ്ശേരിമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധധർണ്ണ നടത്തി . ബ്ലോക്ക് പ്രസിഡൻറ് കരീം മേലാത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡൻറ് ടി പി അബ്ദുൾ അസീസ് ധർണ സമരം ഉദ്ഘാടനം ചെയ്തു കെ.ജെ. സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി. ഒ. എൻ. ഇന്ദ്രകുമാർ , പി ആർ രാജീവ്, ഹെൻട്രി സിമേന്തി , രാകേഷ്, ഷൈജു ഫ്രാൻസിസ് ,സിയാദ്, സമദ് എടക്കുളം,വിഎസ് വേണുഗോപാൽ , ശ്രീമതി.ഷാഹിദ എൻ,ഫാത്തിമ നടക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles