കോട്ടയം: ഏറ്റുമാനൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി പ്രായമായ സ്ത്രീയെ ഉപദ്രവിക്കുകയും ആഭരണങ്ങൾ കവരുകയും ചെയ്ത കേസിൽ തമിഴ്നാടു സ്വദേശിയെ അറസ്റ്റ് ചെയ്ത് ഏറ്റുമാനൂർ പോലീസ്. മധുര ഉസലാംപെട്ടി സന്ധ്യാണ്ടിപ്പെട്ടി ഈസ്റ്റ്ിൽ അജിത്തിനെ (27)യാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എ.എസ് അൻസലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മെയ് 18 ന് രാത്രി 10.00 മണിയോടെ ഏറ്റുമാനൂരുള്ള 60 വയസ്സുള്ള തങ്കമ്മ എന്ന സ്ത്രീയുടെ വീട്ടിൽ പ്രതി അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് അവരെ മർദ്ദിച്ച് അവശയാക്കി കാതിൽ കിടന്ന കമ്മലുകൾ ബലമായി ഊരിയെടുത്തു കടന്നുകളഞ്ഞു. വിവരത്തിനു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് തമിഴ്നാട് സ്വദേശിയായ പ്രതിയെ കണ്ടുപിടിക്കുകയായിരുന്നു. കുറച്ചു നാളുകളായി പ്രതി ഏറ്റുമാനൂർ പേരൂർ ഭാഗത്തു വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന പ്രതിയെ മെയ് 25 ന് ഏറ്റുമാനൂർ പോലീസ് ഇൻസ്പെക്ടർ അൻസൽ എ. എസ്. ന്റെ നേതൃത്വത്തിൽ എസ്. ഐ. അഖിൽ ദേവ്, എ. എസ്. ഐ. വിനോദ് വി. കെ., അംബിക,എസ്. സി. പി. ഓ. സുനിൽ കുര്യൻ, ജിജോ ജോൺ, രഞ്ജിത് കൃഷ്ണൻ സി. പി. ഓ. അജിത് എം. വിജയൻ, സനൂപ്, അനീഷ് വി. കെ.,എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.