ക്ഷേത്ര വാദ്യ കലാകാരൻ തേരോഴി രാമകുറുപ്പിന് തിരുവിതാംകൂർ രാജമുദ്ര ആലേഖനം ചെയ്ത വീരശ്രംഖല സമ്മാനിച്ചു : വീരശ്രംഖല സമ്മാനിച്ചത് തന്ത്രിമാരായ മനയത്താറ്റ്മന ചന്ദ്രശേഖരൻനമ്പൂതിരി, മോനാട്ട്മന കൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്ന്

വൈക്കം:
ക്ഷേത്ര വാദ്യ കലാകാരൻ തേരോഴി രാമകുറുപ്പിന് തിരുവിതാംകൂർ രാജമുദ്ര ആലേഖനം ചെയ്ത വീരശ്രംഖല നൽകി ആദരിച്ചു. വൈക്കം വടയാർ സമൂഹത്തിൽ നടന്ന യോഗത്തിൽ തന്ത്രിമാരായ മനയത്താറ്റ്മന ചന്ദ്രശേഖരൻനമ്പൂതിരി, മോനാട്ട്മന കൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്നാണ് അഞ്ചര പവൻ തൂക്കം വരുന്ന വീരശ്യംഖല സമർപ്പിച്ചത്.

Advertisements

സംഘാടക സമിതി ചെയർമാൻ വി.ആർ.സി.നായരുടെ അധ്യക്ഷതയിൽ നടന്ന യോഗം പെരുവനംകുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു.പുലിയന്നൂർ മന ശശി നമ്പൂതിരി പ്രശസ്തി പത്രവും കിഴക്കൂട്ട് അനിയൻ മാരാർ പുഷ്പ കിരീടവും ചോറ്റാനിക്കര വിജയൻ മാരാർ പുഷ്പഹാരവും സമർപ്പിച്ചു. സി.കെ.ആശ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം മഹാദേവ സന്നിധിയിൽ വൈകുന്നേരം 5.30ന് പെരുവനംകുട്ടൻമാരാരുടെ പ്രമാണത്തിൽ ചേരാനെല്ലൂർ ശങ്കരൻ കുട്ടൻമാരാർ, തിരുവല്ല രാധകൃഷ്ണൻ തുടങ്ങിയ 111 കലാകാരൻമാർ അണിനിരന്ന പഞ്ചാരിമേളം നടന്നു.

Hot Topics

Related Articles