കേന്ദ്ര സംസ്ഥാന സർക്കാരിന്റെ തെറ്റായ കാർഷിക നയങ്ങൾ; കർഷക കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം കമ്മിറ്റി ധർണ നടത്തി

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ കാർഷികനയങ്ങളിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം കമ്മിറ്റി ഇരവിപേരൂർ കൃഷിഭവൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജി അലക്‌സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കുരുവിള ജോൺ അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു എബ്രാഹാം, ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് അപ്പാക്കുട്ടി, കെ.എൻ രവീന്ദ്രൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ പ്രസാദ്, കോൺഗ്രസ് ആറന്മുള ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് സുനിൽ മറ്റത്തിൽ, വർക്കി ജോർജ്, ജോസഫ് ജോർജ്, ആൽബിൻ ചെറിയാൻ, ജോസ് തോട്ടപ്പുഴ കുഞ്ഞപ്പൻ എം, സോജൻ ജോർജ്, എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles