കടുത്ത ഇന്ത്യാ വിരുദ്ധ പരാമർശവുമായി ബംഗ്ളാദേശ് : ചൈനയെ ഒപ്പം കൂട്ടാൻ ഇന്ത്യയെ വെറുപ്പിച്ച് മുഹമ്മദ് യൂനുസ്

ധാക്ക : ഷെയ്‌ഖ് ഹസീന നേതൃത്വം നല്‍കിയ അവാമി ലീഗിന്റെ സർക്കാർ ബംഗ്ളാദേശില്‍ തകർന്നടിഞ്ഞത് കഴിഞ്ഞ ഓഗസ്റ്റിലാണ്. ചൈനയെ ഒപ്പം കൂട്ടാൻ ശ്രമിക്കുന്ന പുതിയ സർക്കാർ ഇടയ്‌ക്കിടെ അതിനായി കടുത്ത ഇന്ത്യാ വിരുദ്ധ പരാമർശം നടത്താറുണ്ട്.രാജ്യത്തെ നയിക്കുന്ന മുഖ്യ ഉപദേഷ്‌ടാവായ മുഹമ്മദ് യൂനുസ് കുറച്ചുനാള്‍ മുൻപ് അത്തരത്തിലൊരു പരാമർശം നടത്തിയിരുന്നു.

Advertisements

ഇന്ത്യയുടെ സിലിഗുരി ഇടനാഴിയെ ബംഗ്ളാദേശ് ‘ചിക്കൻ‌നെക് ഇടനാഴി’ എന്നാണ് വിളിക്കുന്നത്. ഈ ചിക്കൻ‌നെക് ഇടനാഴി പിടിച്ചെടുത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേർപെടുത്തണം എന്ന് ചൈനയോട് മുഹമ്മദ് യൂനുസ് ആവശ്യപ്പെട്ടിരുന്നു. കടുത്ത ഭാഷയിലാണ് യൂനുസിന് ഈ കാര്യത്തില്‍ ഇന്ത്യ മറുപടി കൊടുത്തത്. അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഈ അഭിപ്രായത്തെ ശക്തമായി അപലപിച്ചു. യൂനുസിന്റെ ഇത്തരം പ്രകോപനപരമായ പ്രസ്‌താവനകള്‍ ലഘുവായെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം ഏപ്രില്‍ ഒന്നിന് പ്രസ്‌താവിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോഴിതാ ഈ വിഷയത്തില്‍ വീണ്ടും ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ് ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യയ്‌ക്ക് ചിക്കൻനെക് ഇടനാഴി ഒന്നാണെങ്കില്‍ ബംഗ്ലാദേശിന് അത് രണ്ടാണെന്ന് ശർമ്മ ഭൂപടം പങ്കുവച്ച്‌ പറയുന്നു. 83 കിലോമീറ്റർ ദൈർഘ്യം വരുന്ന ദഘിൻ‌ ദിനജ്‌പൂർ മുതല്‍ തെക്കുപടിഞ്ഞാറ് ഗാരോ ഹില്‍സ് വരെയുള്ളതാണ് ആദ്യത്തെ ഇടനാഴി. ദക്ഷിണ ത്രിപുര മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയുള്ള 28 കിലോമീറ്റർ നീളമുള്ളതാണ് രണ്ടാം ഇടനാഴി. ഇന്ത്യയിലെ ഇടനാഴിയെക്കാള്‍ ചെറുതായ രണ്ടാമത് ഭാഗം ബംഗ്ളാദേശിന്റെ രാജ്യതലസ്ഥാനത്തെയും സാമ്ബത്തിക തലസ്ഥാനത്തെയും ബന്ധിപ്പിക്കുന്നതാണെന്നും ശർമ്മ പറഞ്ഞു. ചിലർ മറന്നുപോയേക്കാവുന്ന ഭൂമിശാസ്‌ത്രപരമായ കാര്യങ്ങള്‍ താൻ ഓ‌ർമ്മിപ്പിച്ചെന്നേ ഉള്ളുവെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

Hot Topics

Related Articles