പാമ്പാടി താലൂക്ക് ആശുപത്രിയിൽ വീൽചെയർ , ക്രട്ചസ് വിതരണം ചെയ്തു പുതുപ്പള്ളി റോട്ടറി ക്ലബ്ബ്

കോട്ടയം :പാമ്പാടി താലൂക്ക് ആശുപത്രിയിൽ വീൽചെയർ, ക്രട്ചസ് ,രോഗികൾക്ക് ആവശ്യമായ ബക്കറ്റ് ,മഗ്ഗ് എന്നിവ സഭാവന ചെയ്തു പുതുപ്പള്ളി റോട്ടറി ക്ലബ്ബ്. കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയവുമായി ചേർന്നു നടത്തിയ ശാരീരിക സഹായ ഉപകരണങ്ങളുടെ വിതരണത്തിന്റെ ഭാഗമായിരുന്നു ഇത്.
റോട്ടറി പുതുപ്പള്ളി പ്രസിഡണ്ട് കുര്യൻ പുനൂസ് അധ്യക്ഷനായ യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ മനോജ് കെ അരവിന്ദിന് ഉപകരണങ്ങൾ കൈമാറി. റോട്ടറി മെമ്പർമാരായ രാജഗോപാൽ ,പി എസ് ദീപു ,ബിനോയ് ബി കരുനാട്ട് രാജി ടീച്ചർ,അനിത മോഹൻ, രാധിക വിനോദ് ,വിനോദ് ശിവരാമൻ,തോമസ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles