ഇതെന്തൊരു ഗതികെട്ട നരകസഭ..! കോട്ടയം നഗരസഭ കുമാരനല്ലൂർ സോണേൽ ഓഫീസിൽ സൂപ്രണ്ടിന്റെ തലയിൽ കോൺക്രീറ്റ് സ്ലാബ് ഇളകി വീണു : രക്ഷപ്പെട്ടത് തലനാരിഴക്ക്

കോട്ടയം : കോട്ടയം കുമാരനല്ലൂർ സോണേൽ ഓഫീസിൽ ക്യാബിനിലുള്ളിൽ കോൺക്രീറ്റ് സ്ലാബ് ഇളകി വീണ് നഗരസഭ സൂപ്രണ്ടിന് പരിക്ക്.കുമാരനെല്ലൂർ സോണൽ ഓഫീസ് സൂപ്രണ്ട് ശ്രീകുമാറിനാണ് പരിക്കേറ്റത്.കുമാരനല്ലൂർ സോണൽ ഓഫീസിലെ സൂപ്രണ്ടിന്റെ ക്യാബിനിന്റെ മേൽകൂര ആണ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ അപ്രതീക്ഷിതം ആയി ഇടിഞ്ഞു വീണത്. ഓഫീസിനുള്ളിൽ ശ്രീകുമാർ ജോലികൾ ചെയ്യുന്നതിനിടെയാണ് പാളി അടർന്ന് ശരീരത്തിലേക്ക് വീണത്.ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന വസ്തുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ജീവനക്കാർ എത്തി ഇദേഹത്തിന് പ്രഥമ ശുശ്രൂഷ നൽകി.

Advertisements

മുമ്പും കെട്ടിടം അറ്റകുറ്റപ്പണി നടത്താത്തതുമായി ബന്ധപ്പെട്ട് പരാതികളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു ഇതിന് പിന്നാലെയാണ് അപകടം. 15 വാർഡുകളുള്ള കുമാരനല്ലൂർ സോണൽ ഓഫിസിൽ നൂറു കണക്കിന് ആളുകളാണ് ദിവസവും വന്നു പോകുന്നത്ത്.സ്വന്തം ഓഫിസ് കെട്ടിടം അറ്റകുറ്റപ്പണി നടത്താൻ പോലും കഴിയാത്ത നഗരസഭ എങ്ങിനെ ഒന്നര ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കും എന്ന് പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ ആരോപിച്ചു.

Hot Topics

Related Articles