വൈക്കം നഗരസഭയിൽ കൗൺസിലറായി 25 വർഷം പൂർത്തിയാക്കിയ വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷിനെ വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു

വൈക്കം: വൈക്കം നഗരസഭയിൽ കൗൺസിലറായി 25 വർഷം പൂർത്തിയാക്കിയ വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷിനെ വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു. വൈക്കം ലയൺസ് ക്ലബ് ഹാളിൽ മണ്ഡലം പ്രസിഡന്റ് സോണി സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന അനുമോദനയോഗത്തിൽ എഐസിസി സെക്രട്ടറി പി.വി. മോഹനൻ പി.ടി. സുഭാഷിനെ ഉപഹാരം നൽകി ആദരിച്ചു. കെപിസി സി അംഗം മോഹൻ ഡി.ബാബു,ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ഉണ്ണി, തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഷിബു,ഡിസിസി ഭാരവാഹികളായ അബ്ദുൾ സലാം റാവുത്തർ,അഡ്വ.എ.സനീഷ്‌കുമാർ , പി.എൻ.ബാബു, ജയ്‌ജോൺ , നഗരസഭ ചെയർ പേഴ്‌സൺ പ്രീത രാജേഷ്, പി.ടി. സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles