വൈക്കം:കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി പത്തുവയസുകാരി വൈശാലിയെ ഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബി.ആർ.സി. നായർ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഗിരീശൻ ആധ്യക്ഷത വഹിച്ചു. ശ്രീമുരുക സ്വിമ്മിംഗ് ക്ലബിന്റേയും ലൗലാൻഡ് ഹോട്ടലിന്റേയും ഉപഹാരംവൈശാലിക്ക് സമ്മാനിച്ചു. ബിനു ലൗ ലാൻഡ്, റിട്ടയേർഡ് ഫയർ ഓഫീസർ ടി.ഷാജികുമാർ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Advertisements