ചങ്ങനാശേരി : ചങ്ങനാശ്ശേരിയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. ചങ്ങനാശ്ശേരിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാരോണി (40) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടിയത്. ഒറീസയിൽ നിന്നും 10 കിലോ കഞ്ചാവുമായി ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പോലീസ് സംഘം കുടുക്കിയത്. സ്കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽക്കുന്നതിനായാണ് ഇയാൾ കഞ്ചാവ് എത്തിച്ചത്. ചങ്ങനാശ്ശേരിയിലും പരിസരപ്രദേശത്തും വ്യാപകമായി ഇയാൾ കഞ്ചാവ് വില്പന നടത്തിയിരുന്നതായി പോലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇത് തുടർന്ന് ദിവസങ്ങളോളമായി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടയാണ് കഞ്ചാവുമായി എത്തിയ പ്രതി പിടിയിലായിരിക്കുന്നത്.
കോട്ടയം ചങ്ങനാശേരിയിൽ പത്ത് കിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ : പിടിച്ചെടുത്തത് ഒറീസയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് : പിടികൂടിയത് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം
