കോട്ടയം സി.എം.എസ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിന് പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം; എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി പത്ത് വിദ്യാർത്ഥികൾ

കോട്ടയം: സി.എം.എസ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിന് ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം. സ്‌കൂളിൽ നിന്നും പരീക്ഷ എഴുതിയ പത്ത് വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. നാലു വിദ്യാർത്ഥികൾ അഞ്ചു വിഷയങ്ങളിൽ എ പ്ലസ് സ്വന്തമാക്കി. അബിഗ ആൻ മാത്യു, ആവണി ആർ.ഭാസ്‌കർ, അച്ചാഷാ മരിയം തമ്പി, ആര്യ കൃഷ്ണൻ, നിവേദ്യ എം, ഷമീമ ഷാജി, ആഷ്മി ആൻ എബ്രഹാം, ബെൻ ഡേവിഡ്, അഞ്ചാൻ ജെ.ചന്ദ്രൻ, ശരവൺ പി.സന്തോഷ് എന്നിവർക്കാണ് എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചത്. ഡൈന റോയി, യാനാ സ്‌കറിയ, അൽമരിയ ജോർജ്, ശിവകീർത്തി എ എന്നിവർക്കാണ് അഞ്ച് എ പ്ലസ് ലഭിച്ചത്.

Advertisements

Hot Topics

Related Articles