കല്ലറ: പഞ്ചായത്തിൽ മൂന്നാം വർഡിൽ കളമ്പുകാടിനു സമീപം ചുഴലിക്കാറ്റ് മൂലം വ്യാപക നാശനഷ്ടം ഉണ്ടായി. ഏകദേശം 10 മണിയോടുകൂടി ഈ പ്രദേശത്തു ആഞ്ഞടിച്ച ചുഴലിക്കാറ്റ് മൂലം മൂന്നാം വാർഡിലെ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കലിന്റെ വീട്, അനിൽകുമാർ മുക്കിൽ, ജോസ് കുര്യാക്കോസ് പുൽപ്ര, ജോസമോൻ പുൽപ്ര, ജോൺസൻ കളപ്പുരയിൽ, സാബു തറയിൽ, എന്നിവരുടെ പുരയിടത്തിൽ നിൽക്കുന്ന മരങ്ങൾ ഒടിഞ്ഞു വീണു വൻ നാശനഷ്ടങ്ങൾ ഉണ്ടായി.
Advertisements
ആയതുമൂലം തച്ചേരിമുട്ട് – തറേത്താഴം, പെരിയാർകുളങ്ങര – പറവന്തുരുത്തു എന്നീ റോഡുകളിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കെ എസ് ഇ ബി അധികൃതരും ഫയർ ഫോഴ്സ് ഉം സ്ഥലത്തെത്തി രക്ഷ പ്രവർത്തനം ആരംഭിച്ചു.