തദ്ദേശ ഭരണ സമിതികളിൽ സംവരണം വേണം: വി.എൻ.എസ്

പാലാ: തദ്ദേശ ഭരണ സമിതികളിൽ വിളക്കിത്തല നായർ സമുദായത്തിന് (വി.എൻ.എസ്) സംവരണം ഏർപ്പെടുത്തണമെന്ന് വലവൂർ ശാഖാ സമ്മേളനം ആവശ്യപ്പെട്ടു.

Advertisements

സംസ്ഥാന രക്ഷാധികാരിയും കേരള ഖാദി ബോർഡ് അംഗവുമായ കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ. മഞ്ചു അധ്യക്ഷത വഹിച്ചു. അഡീഷണൽ ഗവ.പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സണ്ണി ഡേവിഡ് മുഖ്യാഥിതി ആയിരുന്നു. സെക്രട്ടറി ടി.കെ. ബിനു വാർഷിക റിപ്പോർട്ടും ഖജാൻജി ബിജു കെ.സോമൻ കണക്കും അവതരിപ്പിച്ചു. താലൂക്ക് പ്രസിഡന്റ് പി.കെ.സുരേന്ദ്രൻ, താലൂക്ക് സെക്രട്ടറി സി.ബി.സന്തോഷ്, പി.ബി. സിജു, കെ.എ. ചന്ദ്രൻ, കെ.എൻ.ശ്യാമു, രമ്യ ബിനു, രശ്മി മനു എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽഉന്നത വിജയം നേടിയ ശാഖയിലെ കുട്ടികൾക്ക് മെമന്റോയും കാഷ് അവാർഡും നൽകി.

Hot Topics

Related Articles