കോട്ടയം പാത്താമുട്ടം കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിനു മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം : ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലതാരഴയ്ക്ക്

കോട്ടയം : കോട്ടയം പാത്താമുട്ടം കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിനു മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവറും കൂടെയുണ്ടായിരുന്ന സഹായിയും തലതാരഴയ്ക്ക് രക്ഷപ്പെട്ടു. കോട്ടയം ചിങ്ങവനം സിപി സ്റ്റോഴ്സ് സ്ഥാപനത്തിലെ ജീവനക്കാരായ നിഖിൽ, പ്രദീപ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിയോടെയായിരുന്നു അപ്രതീക്ഷിതമായ അപകടമുണ്ടായത്. കോട്ടയത്ത് നിന്ന് പാത്താമുട്ടം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് ആണ് രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ ശക്തമായ കാറ്റിൽ മറിഞ്ഞു വീണത്.

Advertisements

ഉടൻ തന്നെ ഡ്രൈവർ നിഖിലും പ്രദീപും വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെട്ടത് കാരണമാണ് വൻ അപകടം ഒഴിവായത്.നിഖിലിനും പ്രദീപിനും മറ്റ് പരിക്കുകൾ ഒന്നും ഏറ്റിട്ടില്ല. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി.

Hot Topics

Related Articles