ന്യൂഡൽഹി: വിവാഹമോചന നടപടിക ളുമായി മുന്നോട്ടുപോകുന്ന ദമ്ബതിമാരെ ഒന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടുവരാൻ നിർദേശിച്ചയച്ച് സുപ്രീം കോടതി. പഴയതിനെയെല്ലാം കയ്പുള്ള ഗുളികപോലെ വിഴുങ്ങിക്കളഞ്ഞ് ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ എന്നിവരുടെ ബെഞ്ച് ദമ്ബതിമാരോടാവശ്യപ്പെട്ടു. തിങ്കളാഴ്ചത്തെ ഒന്നിച്ചുള്ള അത്താഴത്തില്‍ പ്രശ്നം പറഞ്ഞുതീർക്കാൻ ശ്രമിക്കണമെന്ന് ഉപദേശിച്ച കോടതി കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാമെന്നും അറിയിച്ചു.
വിവാഹമോചനക്കേസ് നടക്കുന്നതിനാല്‍ മൂന്നുവയസ്സുള്ള കുട്ടിക്കൊപ്പം വിദേശയാത്ര നടത്താൻ അനുമതിതേടിയുള്ള യുവതിയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് വയസ്സുള്ള കുട്ടിയുള്ള ദമ്ബതിമാർ തമ്മിലെ പ്രശ്നമെന്താണെന്ന് കോടതി ചോദിച്ചു. ഒന്നിച്ചിരുന്നുള്ള സംസാരത്തില്‍ പ്രശ്നങ്ങള്‍ തീർന്നേക്കുമെന്ന് പറഞ്ഞ ബെഞ്ച് കോടതിയുടെ കാന്റീൻ അതിനത്ര പോരെന്നും അഭിപ്രായപ്പെട്ടു. രാത്രി അത്താഴം ഒരുമിച്ച് കഴിക്കൂ. ഒന്നിച്ചൊരു കപ്പ് കാപ്പി കുടിച്ചാല്‍ത്തന്നെ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചേക്കും – കോടതി പറഞ്ഞു. ചൊവ്വാഴ്ച വീണ്ടും കേസെടുക്കുമ്ബോള്‍ ശുഭവാർത്തയാണ് പ്രതീക്ഷിക്കുന്നതെന്നും ബെഞ്ച് പറഞ്ഞു.