വൈക്കം തലയോലപ്പറമ്പിൽ യുവാവിനെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് തലയോലപ്പറമ്പ് സ്വദേശി

വൈക്കം: യുവാവിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് ഇറുമ്പയം തണ്ണിപ്പളളി വളച്ചുവേലിൽ അബ്ദുൾ മനാഫ്, ഷബിന ദമ്പതികളുടെ മകൻ അസ്ഹർ (24)നെ യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു യുവാവ്. മാതാപിതാക്കൾ ജോലിക്ക് പോയിരുന്നതിനാൽ വിദ്യാർഥിനിയായ സഹോദരി ഐഷ മാത്രമാണ് സംഭവ സമയത്ത്

Advertisements

വീട്ടിൽ ഉണ്ടായിരുന്നത്. സമീപവാസികളും ബന്ധുക്കളും ചേർന്ന് ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവിനെ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വെള്ളൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.വീട്ടിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. യുവാവ് ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Hot Topics

Related Articles