നീറ്റ് പി.ജി പരീക്ഷ ഒരു ഷിഫ്റ്റിൽ നടത്തണം; നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനോട് നിർദ്ദേശിച്ച് സുപ്രീംകോടതി

ദില്ലി : നീറ്റ് പി.ജി പരീക്ഷ ഒരു ഷിഫ്റ്റിൽ നടത്താൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനോട് നിർദ്ദേശിച്ച് സുപ്രീംകോടതി. നീറ്റ് പി.ജി പരീക്ഷ രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റിൽ നടത്താൻ തീരുമാനിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പരീക്ഷയുടെ തുല്യത നിലനിർത്താൻ ഒറ്റത്തവണയായി പരീക്ഷ നടത്താൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനോട് കോടതി നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 

Advertisements

ക്രമീകരണങ്ങൾ പൂർത്തിയായില്ലെങ്കിൽ പരീക്ഷാ തീയതി നീട്ടിവെക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജൂൺ 15 നാണ് നീറ്റ് പി.ജി പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ വിക്രമം നാഥ്, സഞ്ജയ് കുമാർ,എൻ.വി. അഞ്ജാരിയ എന്നിവരുടെ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.

Hot Topics

Related Articles