കോട്ടയം : മഴയിലും കാറ്റിലും കനത്ത കൃഷി നാശം സംഭവിച്ച സാഹചര്യത്തിൽ കർഷകർക്ക എത്രയും വേഗം അർഹമായ നഷ്ടപരിഹാരം നൽകാൻ അധികൃതർ തയ്യാറാക്കണമെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിൻലാൽ ആവശ്യപ്പെട്ടു.
കർഷകർക്ക് എന്നും താങ്ങായ കേന്ദ്രസർക്കാർ നൽകുന്ന സഹായം പോലും പിടിച്ചുവെക്കുന്ന കർഷക വിരുദ്ധ സമീപനം പുനഃ പരിശോധിക്കണമെന്നും ലിജിൻ ആവശ്യപ്പെട്ടു
മെയ് അവസാനവാരം തന്നെ മഴ തുടങ്ങിയതോടെ കർഷകർ ആശങ്കയിലാണ്. ജില്ലയിൽ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ തന്നെ പത്തു കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. ഇതിൽ തന്നെ നെൽ വാഴ കർഷകർക്കാണ് വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത്. പതിവു ശൈലിയിൽ നാമമാത്ര നഷ്ടപരിഹാരം നൽകി കൈകഴുകാൻ ആണ് ശ്രമമെങ്കിൽ അതിനെതിരെ ജനവികാരം ഉയർന്നു വരും. കർഷകർക്ക് നഷ്ടത്തിന് ആനുപാതികമായ സഹായമാണ് നൽകേണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയത്തിന്റെ നെല്ലറയായ അപ്പർ കുട്ടനാട്ടിലെ കർഷകർ കടുത്ത ദുരിതത്തിലാണ് വർഷങ്ങളായി. നെല്ല് സംഭരണം നിരാശ മാത്രമാണ് കർഷകർക്ക് നൽകുന്നത്.കേന്ദ്രസർക്കാർ മാത്രമാണ് കർഷകർക്ക് എന്നും താങ്ങായി നിലകൊള്ളുന്നത്. ബജറ്റ് വിഹിതം, വിള ഇൻഷുറൻസ്, വായ്പ ഇതുവഴി സഹായകരമായ സമീപനമാണ് എന്നും സ്വീകരിച്ചു വരുന്നത്.
നെല്ലിൻറെ താങ്ങുവില ഉത്പാദന ചെലവിന് ആനുപാതികമായി വർദ്ധിപ്പിച്ചത് നരേന്ദ്രമോദി സർക്കാർ ആണ്. 2014 നു ശേഷം ഇതുവരെയായി കിലോയ്ക്ക് 10 രൂപ വർദ്ധിപ്പിച്ചു. കൂടാതെ ഹാൻഡ്ലിംഗ് ചാർജും അനുവദിച്ചു. എന്നാൽ സംസ്ഥാന വിഹിതം ഏകപക്ഷീയമായി വെട്ടി കുറച്ചതോടെ വർദ്ധനയുടെ ഗുണഫലം നെൽ കർഷകർക്ക് പൂർണ്ണതോതിൽ ലഭിക്കാതെ പോയി. കേന്ദ്രസർക്കാർ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വർദ്ധിപ്പിച്ച 2.6 രൂപ കർഷകർക്ക് സംസ്ഥാനം നിഷേധിക്കുകയും ചെയ്തു.
കേന്ദ്ര സഹായം പൂർണ്ണ തോതിൽ നൽകുകയും സംസ്ഥാന സർക്കാർ ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യണം. ഇക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല.