പത്തനംതിട്ട: ഇന്ത്യൻ തീയേറ്റർ രംഗത്തേവിശ്വ നാടക -ചലച്ചിത്ര പ്രവർത്തകനായിരുന്ന ഗിരീഷ് കർണാടിന്റെ നാമധേയത്തിൽ സ്മാരക വേദിയുടെഅഞ്ചാമത് സമഗ്ര സംഭാവനയ്ക്കുള്ള അവാർഡുകൾ പത്തനംതിട്ട പ്രസ് ക്ലബ്ബ് ഹാളിൽവെച്ച് ഗാനരചയിതാവ് വയലാർ ശരത്ത്ചന്ദ്രവർമ്മ വിതരണം ചെയ്തു. പ്രസിഡന്റ് ഡോക്ടർ രാജാവാര്യർ അധ്യക്ഷനായി.
ആലപ്പി ഋഷികേശ് (സംഗീത സംവിധാനം)പ്രതാപൻആമ്പാടി(നാടക അഭിനയം) സതീശൻ പി.റ്റി. കരിമുഗൾ( ഒറ്റയാൾ നാടകം) റെജി .പ്രതീക്ഷ( രംഗപടം) ബാബുരാജ് പിള്ള ( സീരിയൽ അഭിനയം ) കെ പി സജീവൻ( നാടക തെറാപ്പി. നാടകയോഗ ) വേണുദാസ് മൊകേരി (കലാ-സാംസ്ക്കാരികം) എ കെ ആനന്ദ് ( സംവിധാനം ) ശ്രീകുമാർ ആർ (ഗുരുശ്രേഷ്ഠ ) ഷമേജ് കുമാർ ( തീയേറ്റർ നാടകം ) ശാന്താവാസുദേവ് ( അഭിനയം) രമണൻ തളിക്കുളം ( കവിത രചന ) മികച്ചഹ്രസ്വ ചിത്രം പ്ലാനെറ്റ് ഗ്രിൻ ആൻഡ് വ്യാസാ ചിത്ര ഫിലിംസിന്റെ
ചോന്നമാങ്ങാ . മികച്ച സംവിധായകൻ ചിത്രം കുറുവ അനിൽ. എസ്. അറപ്പയിൽ -തുരുത്ത് എന്ന ചിത്രത്തിന്റെ അഭിനയത്തിന് അമ്പിളി ചെന്നലിൽ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി തുടർ ന്ന് രാജാവാര്യരുടെ തെയ്യം എന്നപുസ്തക പ്രകാശനവും എസ് എൽ പുരം സദാനന്ദൻ പുരസ്ക്കാര ജേതാവ് രാജു എബ്രഹാമിനെയും വേദിയിൽ ആദരിച്ചു കൊടുമൺ ഗോപാലകൃഷ്ണൻ രാജേന്ദ്രൻ തായാട്ട് എബ്രഹാം കെ എം പി എൻ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.