ബ്യൂട്ടി പാർലർ നടത്തുന്നതിന് പൊലീസിനെ സഹായിക്കാനെന്ന പേരിൽ പണം വാങ്ങി; പിന്നാലെ യുവതിയോട് അശ്ലീല സംഭാഷണം; തട്ടിപ്പ് കേസിൽ പെരുമ്പാവൂർ സ്വദേശിയെ മലപ്പുറത്ത് നിന്നും ഏറ്റുമാനൂർ പൊലീസ് പിടികൂടി

ഏറ്റുമാനൂർ: ബ്യൂട്ടി പാർലർ നടത്തുന്നതിന് പോലീസിനെ സ്വാധീനിക്കാണെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ യുവാവിനെ പിടികൂടി ഏറ്റുമാനൂർ പോലീസ്. പെരുമ്പാവൂർ സ്വദേശിയായ യുവാവിനെയാണ് മലപ്പുറത്ത് നിന്ന് പൊലീസ് പിടികൂടിയത്. പെരുമ്പാവൂർ വെങ്ങോല കാട്ടൂലിപ്പറമ്പിൽ സനീഷ് നൗഷാദിനെയാണ് (38)
എന്നയാളെയാണ് മലപ്പുറത്തുനിന്നും ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

ബ്യൂട്ടി പാർലർ നടത്തിപ്പുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിന് പോലീസുകാർക്ക് കൊടുക്കാൻ എന്ന വ്യാജേന പ്രതി പരാതിക്കാരിയിൽ നിന്നും 50000.രൂപ കൈക്കലാക്കി. തുടർന്ന് ലൈംഗികച്ചുവയോടെ സംസാരിക്കാൻ ആരംഭിച്ചപ്പോൾ പരാതിക്കാരി പോലീസ് സ്റ്റേഷനിൽ വിവരം ധരിപ്പിക്കുകയായിരുന്നു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ ആയിരുന്ന പ്രതിയെ ഏറ്റുമാനൂർ പോലീസ് ഇൻസ്പെക്ടർ എ.എസ് അൻസലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മാരായ അഖിൽ ദേവ്, തോമസ് ജോസഫ്, എ.എസ്.ഐ വിനോദ് വി.കെ, സിവിൽ പൊലീസ് ഓഫിസർ ജോഷ് കുമാർ, അനീഷ്, അജിത്ത് എം.വിജയൻ എന്നിവർ അടങ്ങിയ സംഘമാണ് മലപ്പുറത്ത് നിന്നും പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles