തിരുവല്ല നിരണത്ത് പാടശേഖരത്തിൽ മീൻ പിടിക്കാൻ പോയ യുവാവ് മുങ്ങി മരിച്ചു : മരിച്ചത് നിരണം സ്വദേശി

തിരുവല്ല : നിരണത്ത് പാടശേഖരത്തിൽ മീൻ പിടിക്കാൻ പോയ യുവാവ് വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു. നിരണം സെൻട്രൽ കോട്ടയ്ക്കച്ചിറയിൽ വീട്ടിൽ രാജേഷ് ( അബു-45 ) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മുട്ടുങ്കേരി പാലത്തിന് സമീപത്തെ പാടശേഖരത്തിൽ ആയിരുന്നു സംഭവം. പാടശേഖരത്തിന് മധ്യത്തിലേക്ക് വെള്ളത്തിൽ പോകവേ ഒഴുക്കിൽപ്പെട്ട് വെള്ളം മറിയുകയായിരുന്നു. നീന്തൽ വശം ഇല്ലാതിരുന്ന രാജേഷ് വെള്ളത്തിൽ മുങ്ങിത്താഴന്നു. സംഭവം കണ്ട അടുത്ത ബന്ധു ബഹളം വച്ചതോടെ ഓടിയെത്തിയ സമീപവാസികൾ ചേർന്ന് രാജേഷിനെ മുങ്ങിയെടുക്കുകയായിരുന്നു. തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സജിത, മക്കൾ: അഖിൽ, രജനി.

Advertisements

Hot Topics

Related Articles