തലയാഴം പഞ്ചായത്തിലെ എട്ട്, ഒൻപത്,10വാർഡുകളുമായി ബന്ധപ്പെട്ട മംഗലത്തുകരി പാടശേഖരം പെയ്ത്തു വെള്ളം നിറഞ്ഞു : ഗതാഗതം തടസപ്പെട്ടു

തലയാഴം :തലയാഴം പഞ്ചായത്തിലെ എട്ട്, ഒൻപത്,
10വാർഡുകളുമായി ബന്ധപ്പെട്ട മംഗലത്തുകരി പാടശേഖരം പെയ്ത്തു വെള്ളം നിറഞ്ഞു മുങ്ങിയതിനെ തുടർന്ന് 60 കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലായി.വീടുകളിൽ വെള്ളം കയറിയതോടെ

Advertisements

വയോധികരായ രോഗികൾക്കും കുട്ടികൾക്കും
പുറത്തിറങ്ങാനോ ഭക്ഷണം പാകം ചെയ്യാനോ പ്രാഥമികാവശ്യങ്ങൾ നടത്താനോ
സാധിക്കുന്നില്ല. ടാങ്കുകളിൽവെള്ളം നിറഞ്ഞ്
കക്കൂസ് മാലിന്യങ്ങൾ പ്രദേശത്തത്തെ വെള്ളത്തിൽ കലർന്നത് രോഗഭീതി പരത്തുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഴയുടെ തുടക്കത്തിൽപാടശേഖരത്തിലെ മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം പമ്പ് ചെയ്തിരുന്നെങ്കിൽ വെള്ളപ്പൊക്ക ദുരിതം ഇത്രയധികം നേരിടേണ്ടി വരില്ലായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.60കുടുംബങ്ങളിൽ 40പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്. പഞ്ചായത്ത്,കൃഷി വകുപ്പ് അധികൃതരെ തങ്ങളുടെ ദുരവസ്ഥ ബോധ്യപ്പെടുത്തിയിട്ടും പരിഹാരം ഉണ്ടാക്കിയില്ലെ ന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
ഫോട്ടോ:വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മംഗലത്തുകരി പാടശേഖരത്തിനു സമീപത്ത് താമസിക്കുന്നവർ പ്രതിഷേധവുമായി എത്തിയപ്പോൾ

Hot Topics

Related Articles