കോട്ടയം കാർഷിക വിളകൾ കൊണ്ടുപോകാൻ ചാക്ക് ലഭിക്കാതെ കർഷകർ ബുദ്ധിമുട്ടുകയാണ് എന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. ഒട്ടുപാൽ നാളികേരം കപ്പ മറ്റുകാർഷീകവീളകൾ തുടങ്ങിയവ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് ചാക്കുകളിലാണ്.
മുൻകാലങ്ങളിൽ പത്തു രൂപായിൽ താഴെ വിലയ്ക്ക് ലഭിച്ചു കൊണ്ടിരുന്ന പ്ലാസ്റ്റിക് ചാക്കുകൾക്ക് ഇപ്പോൾ ഇരുപത്തിയഞ്ച് രുപയിക്ക് മുകളിലാണ് വില. കുരുമുളക് മഞ്ഞൾ ഉൾപ്പെടെ ദീർഘകാലം സൂക്ഷിച്ചു വയ്ക്കേണ്ടവ ചണചാക്കുകളിലാണ് വയ്ക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരം ചാക്കുകൾക്ക് അൻപതു രൂപയിക്ക് മുകളിലാണ് വില വിപണിയിൽ ഇവയുടെ ലഭ്യതയും കുറവാണ് പ്ളാസ്റ്റിക് ചാക്കുകളുടെ ലഭ്യതകുറയാൻ കാരണ൦ ക്ഷീര കർഷകരുടെ എണ്ണം കുറഞ്ഞതും കർഷകർ വളപ്രയോഗം കുറച്ചതുമാണ് ഗോതമ്പ് തവിട് പിണ്ണാക്ക് പുളിയരി തുടങ്ങിയവ ചണചാക്കുകളിലാണ് വന്നിരുന്നത് റേഷൻ കടകളിലേക്കുള്ള സാധനങ്ങളുടെ വരവ് കുറഞ്ഞതു൦ ചണചാക്കിന്റെ ലഭ്യത കുറയാൻ കാരണമായി ചാക്കിന്റെ ലഭ്യതകുറയുന്നത് കാർഷിക മേഖലയിലെ ഇടിവിനെ കാണിക്കുന്നു.