കോട്ടയം : എംസി റോഡിൽ മണിപ്പുഴ സിഗ്നലിൽ മൂന്ന് വാഹനങ്ങൾ കുട്ടിയിടിച്ചു. സ്വകാര്യ ബസും കെ എസ് ആർ ടി സി സൂപ്പർ ഡീലക്സും കാറുമാണ് കുട്ടിയിടിച്ചത്. അപകടത്തിൽ കാർ യാത്രക്കാർക്കും സ്വകാര്യ ബസ് ഡ്രൈവർക്കും നിസാര പരിക്കേറ്റു. ഇന്ന് ജൂൺ ഒന്ന് ഞായറാഴ്ച രാവിലെ 8.15 ഓടെ ആയിരുന്നു അപകടം. ബാംഗ്ലൂരുവിൽ നിന്നും കൊട്ടാരക്കരയ്ക്ക് പോകുക ആയിരുന്ന കെ എസ് ആർ ടി സി സൂപ്പർ ഡീലക്സ് സിഗ്നലിൽ നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും എത്തിയ ബസിലും കാറിലും ഇടിയ്ക്കുകയായിരുന്നു. ചങ്ങനാശേരിയിൽ നിന്നും കോട്ടയം വരികയായിരുന്ന സ്വപ്ന എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ ബസ് ഡ്രൈവർക്കും കാർ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് സ്വകാര്യ ബസ് പാലത്തിൻ്റെ കൈ വരിയിൽ ഇടിച്ച് നിന്നത് വൻ ദുരന്തം ഒഴിവാക്കി. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗതം തടസപ്പെട്ടു.





