“ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ കാണാന്‍ പോയത് തെറ്റ്; നേരിട്ട് ശാസിക്കും”; വി.ഡി സതീശന്‍

എറണാകുളം: പി വി അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ അര്‍ദ്ധരാത്രി വീട്ടില്‍ പോയി കണ്ടതിനെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. അന്‍വര്‍ അടഞ്ഞ അധ്യാമെന്ന് യുഡിഎഫ് നേതൃത്വം തീരുമാനിച്ചതാണ്.

Advertisements

രാഹുല്‍ ചെയ്തത് തെറ്റാണ്. വിശദീകരണമെന്നും ചോദിക്കില്ല. പക്ഷെ രാഹുലിനെ താന്‍ ശാസിക്കുമെന്നും സതീശന്‍ വ്യക്തമാക്കി. യു‍ഡിഎഫ് സ്ഥാനര്‍ത്ഥിയെ തള്ളിപറഞ്ഞ ഒരാളുമായി ഒത്തുതീര്‍പ്പില്ല. യുഡിഎഫിന്‍റെ അഭിമാനം വിട്ടുകളഞ്ഞുള്ള ഒരു നടപടിക്കുമില്ലെന്നും സതീശന്‍ വ്യക്തമാക്കി.

Hot Topics

Related Articles