സർവീസിൽ നിന്നും വിരമിച്ച എസ് ഐ ജോമോൻ ജോസഫിനെ ആദരിച്ചു

വൈക്കം:32വർഷത്തെ സേവനത്തിനുശേഷം എറണാകുളം സെൻ്റർ സ്റ്റേഷനിൽ നിന്നു വിരമിച്ച വൈക്കം കൊതവറ സ്വദേശി എസ്.ജോമോൻ ജോസഫിനു ജന്മനാടിൻ്റെ ആദരം.കൊതവറ പള്ളി ഓഡിറ്റോറിയത്തിൽ സേവ്യർചിറ്ററയുടെ അധ്യക്ഷതയിൽ നടന്ന യോഗം തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി. ദാസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സുഹൃത്തുക്കൾ ജോമോൻജോസഫിനു ഉപഹാരം നൽകി. കെ എസ് എസ് പി എ കോട്ടയം ജില്ലാ പ്രസിഡൻ്റ് പി.കെ.മണിലാൽ, കേരള കോൺഗ്രസ് എം സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ബിജുപറപ്പള്ളി,എസ് ഐ രാജഗോപാൽ,സാബു കെ.ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles