പാലക്കാട്: പാലക്കാട് ജില്ലയിലെ കൂറ്റനാടും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളില്‍ അപൂര്‍വ്വ പ്രതിഭാസം. കിണറിനുള്ളിലേക്ക് കടലാസ് കത്തിച്ച് ഇടുമ്പോള്‍ തീ പടരുന്ന അസ്വാഭ്വാവിക പ്രതിഭാസമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്ത് വിദഗ്ധരെത്തി പരിശോധന നടത്തുകയാണ്. കിണറിനുള്ളില്‍ വാതക സാന്നിധ്യം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.
കൂറ്റനാടും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളിലാണ് വാതക സാന്നിധ്യം കണ്ടെത്തിയത്. ഏതാനും നാളുകളായി പ്രദേശത്തെ കിണറുകളില്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടമസ്ഥര്‍ വെള്ളം പരിശോധനയ്ക്കായി അയച്ചിരുന്നു. മിനറല്‍ ഓയിലിന്റെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. ഇതിനോടകം നിരവധി പേര്‍ക്ക് ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ടെന്നും കിണറിന്റെ ഉടമസ്ഥര്‍ വ്യക്തമാക്കി. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും ലീക്ക് സംഭവിക്കുന്നതിന്റെ ഭാഗമായാണോ പ്രതിഭാസമെന്ന് നാട്ടുകാര്‍ സംശയിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിണറ്റിനുള്ളില്‍ നിന്ന് രൂക്ഷമായ ഗന്ധം വന്നിരുന്നു എന്നതാണ് പ്രതിഭാസത്തിന്റെ തുടക്കം. ഏകദേശം ഏഴ് മാസം മുമ്പ് മുതല്‍ തന്നെ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ആദ്യം ഒരു വീട്ടിലെ കിണറ്റില്‍ മാത്രമാണ് ലക്ഷണങ്ങള്‍ ഉണ്ടായത്. പിന്നീടാണ് പരിസരത്തെ വീടുകളിലെ കിണറുകളിലും ഗന്ധം അനുഭവപ്പെടാന്‍ തുടങ്ങിയത്. വിദഗ്ധര്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഫലം ലഭിച്ചാലുടന്‍ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ അടിയന്തിര നടപടി വേണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.