പറമ്പില്‍ പുല്ല് പറിക്കുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു; കുണ്ടറയില്‍ വയോധികന് ദാരുണാന്ത്യം

കൊല്ലം: കുണ്ടറയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു. പെരുമ്പുഴ തലപ്പറമ്പ് ജംക്ഷന് സമീപം പത്മാലയത്തില്‍ ഗോപാലകൃഷ്ണന്‍ പിള്ള (72) യാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍ പുല്ല് ശേഖരിക്കുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ തൊട്ടതാണ് അപകട കാരണമായത്. ഒപ്പമുണ്ടായിരുന്ന മകളുടെ കൈക്ക് പൊള്ളലേറ്റു.

Advertisements

Hot Topics

Related Articles