ചിരട്ട ചലഞ്ച് നടത്തി സ്കൂളിൽ പഠനോപകരണം നൽകി വെൺപാല ഫോക്കസ് ക്ലബ്‌

തിരുവല്ല : വെൺപാല ഫോക്കസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിരട്ട ചലഞ്ചിലൂടെയും മറ്റും സ്വരൂപിച്ച പണം ഉപയോഗിച്ച് കഥളിമംഗലം ഡി. എൽ. പി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്നേഹസമ്മാനമായി ബാഗ് ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ നൽകി. ക്ലബ് പ്രസിഡന്റ്‌ സ്വാമിനാഥൻ പോട്ടയിൽ പ്രാധാന അധ്യാപിക ബിന്ദു ശ്രീകുമാറിന് കൈമാറി.
ക്ലബ് ഭാരവാഹികൾ അഭിലാഷ് വെട്ടിക്കാടൻ, അഖിൽ ചിറയിൽ, റോബിൻ രാജു, അജിൽ സി. എ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ വർഷവും ക്ലബിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകിയിരുന്നു.

Advertisements

Hot Topics

Related Articles