തിരുവല്ല : നൂറു ശതമാനം വിജയത്തിന്റെ തിളിക്കത്തിൽ നെടുമ്പ്രം പുതിയകാവ് ഗവ. ഹൈസ്ക്കൂളിലെ പ്രവേശനോത്സവം. പി ടി എ പ്രസിഡൻറ് സന്തോഷ് വി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനിൽ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ജിജോ ചെറിയാൻ, പ്രധാന അധ്യാപിക ബിന്ദു കൃഷ്ണ അധ്യാപകരായ ദീപ റേച്ചൽ തോമസ്, ഷാനിഫ എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കുള്ള പഠനോപകരണവും, യൂണിഫോമും വിതരണം ചെയ്തു.
Advertisements