ബൈക്കിലെത്തി പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ; പോക്സോ ചുമത്തി

കൊച്ചി: എറണാകുളം നെട്ടൂരിൽ പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി സുധീഷാണ് പിടിയിലായത്. യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

Advertisements

ബൈക്കിലെത്തി പെണ്‍കുട്ടികള്‍ക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. സംഭവത്തിൽ പെണ്‍കുട്ടികള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇയാള്‍ക്കെതിരെ പാലാരിവട്ടം സ്റ്റേഷനിൽ മോഷണക്കേസ് നിലവിലുണ്ട്. പാലാരിവട്ടത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു സുധീഷ്.

Hot Topics

Related Articles