സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമാക്കി മുപ്പായിക്കാട് എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും

മൂലേടം : സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ച് മുപ്പായിക്കാട് എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും.അലങ്കലരിച്ച വിദ്യാലയാങ്കണത്തിലേക്ക് എല്ലാ വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അധ്യാപകരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.രാവിലെ 10 മണിയോടെ ഈശ്വര പ്രാർത്ഥനയോടെ പൊതു സമ്മേളനം ആരംഭിച്ചു.ഹെഡ്മിസ്ട്രസ് ഐസി കെ കോര സ്വാഗതം ആശംസിച്ച യോഗത്തിൽ പിടിഎ പ്രസിഡൻ്റ് രഞ്ജിത്ത് ഇ എം അധ്യക്ഷത വഹിച്ചു.മുൻസിപ്പൽ കൗൺസിലർ കെ യു രഘു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.വ്യക്തിത്വ വികസന പരിശീലകൻ ലാൽ വർഗീസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

Advertisements

വികസന സമിതി പ്രസിഡൻ്റ് രഘുനാഥ് പി,വിശേഷ് ആയുർവ്വേദക് ഫൗണ്ടേഷൻ ഡയറക്ടർ റ്റോം മാത്യു, വികസന സമിതി അംഗം സി.സി അശോകൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.പ്രവേശനോത്സവത്തിന് എം പി ടി എ പ്രസിഡൻ്റ് നിഷബാബു കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് സ്കൂളിലേക്ക് പുതുതായി വന്ന നവാഗതർക്ക് ബാഡ്ജും പഠനോപകരണങ്ങളും വിതരണം ചെയ്തു.പിന്നീട് ചടങ്ങിൽ എത്തിച്ചേർന്ന എല്ലാവർക്കും മധുര പലഹാരങ്ങളും ഉച്ചഭക്ഷണ വിതരണവും നടന്നു.

Hot Topics

Related Articles