കോട്ടയം : വെള്ളാപ്പിള്ളി സെൻറ് ജോസഫ്സ് യു പി സ്കൂളിൽ പ്രവേശനോത്സവം നടത്തി.
സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡോണ എസ് എച്ച് സ്വാഗതം ആശംസിച്ച ചടങ്ങിൽ അസിസ്റ്റൻറ് സ്കൂൾ മാനേജർ റവ. ഫാ: അഖിൽ കുഴിമുളളിൽ അധ്യക്ഷപദം അലങ്കരിക്കുകയും വാർഡ് മെമ്പർ രജിത റ്റി ആർ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും എസ് എച്ച് കോൺവെൻറ് മദർ സുപ്പീരിയർ റവ.സി.മെറിൻ ചിറയാത്ത്
അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. പിടിഎ പ്രസിഡൻറ് ജോസ് പുറവക്കാട്ട്, എം പി ടി എ പ്രസിഡൻറ് ടെൽജി ജോമോൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന് അധ്യാപകർ നവാഗതരായ കുട്ടികൾക്ക് പൂച്ചെണ്ടുകളും മധുര പലഹാരങ്ങളും നൽകി പുതിയ അധ്യയന വർഷത്തിലേക്ക് സ്വീകരിക്കുകയും ചെയ്തു.
Advertisements