കോട്ടയം: മണര്‍കാട് വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവും നിയമവിധേയമല്ലാതെ സൂക്ഷിച്ച നൈട്രോസെപാം ഗുളികകളുമായി സ്ത്രീയുള്‍പ്പെട്ട നാലംഗ ക്രിമിനല്‍ സംഘം മണര്‍കാട് പോലീസിന്റെ പിടിയിലായി. മണര്‍കാട് മാമ്മുണ്ടയിള്‍ പ്രിന്‍സ് മാത്യു (25), തിരുവഞ്ചൂര്‍ പള്ളിപ്പറമ്പില്‍ ജിബുമോന്‍ പി.പീറ്റര്‍ (23), തിരുവഞ്ചൂര്‍ സരസ്വതിവിലാസത്തില്‍ അശ്വിന്‍ (23), ദീപ്തി രാജ് (26) എന്നിവരെയാണ് മണര്‍കാട് പൊലീസ് സംഘം പിടികൂടിയത്.
ഇന്നലെ രാത്രിയില്‍ ഒരു ഓട്ടോറിക്ഷയിലാണ് സംഘം ലഹരി വസ്തുക്കള്‍ വില്‍പ്പനക്കായി കൊണ്ടുവന്നത്.പ്രതികളില്‍ പ്രിന്‍സ് മാത്യു കാപാ നിയമപ്രകാരം കോട്ടയം ജില്ലയില്‍ പ്രവേശിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയ ആളും ലഹരിക്കച്ചവടം ഉള്‍പ്പെടെ പത്തിലധികം കേസുകളില്‍ പ്രതിയും രണ്ടാം പ്രതി അശ്വിന്‍ മോഷണം ഉള്‍പ്പെടെ നാലോളം കേസുകളില്‍ പ്രതിയുമാണ്.സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് എ.യുടെ പ്രത്യേക നിര്‍ദ്ദേശാനുസരണം ജില്ലയില്‍ വ്യാപകമായ പരിശോധനയാണ് നടന്നുവരുന്നത്.മണര്‍കാട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സജീര്‍ ഇ.എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് , സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷ് , എന്നിവര്‍ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.