ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ്: “അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി”; കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കൊച്ചി: നടി നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു. ബോബി ചെമ്മണ്ണൂർ  നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്ന് കുറ്റപത്രത്തിലുള്ളത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് നിരന്തരം ബോബി ചെമ്മണ്ണൂര്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്.

Advertisements

സമൂഹമാധ്യമങ്ങളിലൂടെ പലർക്കുക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികാധിക്ഷേപത്തിന്‍റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. രണ്ടു വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടർന്ന് ശല്യം ചെയ്തതിന്‍റെ വകുപ്പും കുറ്റപത്രത്തിൽ ചേര്‍ത്തിട്ടുണ്ട്. നടിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് ആണ് കേസടുത്ത് അന്വേഷണം നടത്തിയത്. കേസിൽ ബോബി ചെമ്മണ്ണൂര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

Hot Topics

Related Articles