തിരുവല്ല :
നഗരഹൃദയത്തിൽ തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിലെ നടപ്പാതയോട് ചേർന്ന് തണൽ മരങ്ങൾ നട്ട് പിടിപ്പിച്ചു സംരക്ഷിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ അവാർഡ് നൽകി.
യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് കാഞ്ചന. എം. കെ മെമെൻ്റോ നൽകി ആദരിച്ചു. പ്ലാവിൻ തൈയും തൊഴിലാളികൾക്ക് സമ്മാനിച്ചു.
വേനൽക്കാലത് നഗരത്തിലെത്തുന്ന ആളുകൾക്ക് വലിയ ആശ്വാസമാണ് ഈ തണൽ മരങ്ങൾ. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ
കെ. എസ്. യു നിയോജകമണ്ഡലം പ്രസിഡന്റ് ടോണി ഇട്ടി, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ഫിലിപ്പ് വർഗീസ്, ജെയ്സൺ പടിയറ എന്നിവർ പ്രസംഗിച്ചു.
Advertisements