തൃശൂർ: ചാലക്കുടിയിൽ ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടിയ അധ്യാപിക മരിച്ചു. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യളോജി അധ്യാപിക സിന്തോൾ ആണ് മരിച്ചത്. ഫയർഫോഴ്സും പൊലീസും പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് നിലമ്പൂർ –കോട്ടയം പാസഞ്ചറിൽ നിന്നും അധ്യാപിക ചാലക്കുടി പുഴയിലേക്ക് ചാടിയത്.
സഹയാത്രികയോട് പേര് വിവരങ്ങൾ പങ്കുവെച്ചിരുന്നതിനാല്‍ ട്രെയിനിൽ നിന്ന് ചാടിയത് ആരെന്ന് പൊലീസിന് എളുപ്പം തിരിച്ചറിയാൻ സാധിച്ചിരുന്നു. കയ്യിലുണ്ടായിരുന്ന ബാഗുമായാണ് ടീച്ചർ ചാടിയതെന്നും കമ്പിയിൽ ഇടിച്ച ശേഷമാണ് പുഴയിലേക്ക് വീണതെന്നും ദൃക്‌സാക്ഷി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചാലക്കുടി പൊലീസും ഫയർഫോഴ്സും പുഴയിൽ ഏറെ നേരം നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് സിന്തോൾ ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് കോഴിക്കോട് നിന്നും സ്ഥലംമാറ്റം ലഭിച്ചു എത്തിയത്