കല്ലറ പ്രഭാത് ലൈബ്രറി & ആട്സ് ക്ലബ് പരിസ്ഥിതി ദിനാചരണം നടത്തി

കല്ലറ : പ്രഭാത് ലൈബ്രറി & ആർട്സ് ക്ലബ് പെരുന്തുരുത്ത് ലോക പരിസ്ഥിതി ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നടീൽ കല്ലറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അമ്പിളി മനോജ് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയ് കോട്ടായിൽ, ലൈബ്രറി പ്രസിഡൻറ് വി ഡി ശശി,ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി കെ സോമൻ,പ്രഭാത് വയോജന വേദി പ്രസിഡൻറ് സി കെ ഫിലിപ്പ് പഴപുരയിൽ, സെക്രട്ടറി എ കെ ശ്രീധരൻ,ലൈബ്രറി സെക്രട്ടറി സതീഷ് കുമാർ, കമ്മിറ്റി അംഗങ്ങൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles