കൽപ്പറ്റ: വയനാട് ദുരന്തത്തിൽ വീട് നഷ്ടമായവർക്ക് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽവർക്ക്‌ഷോപ്പ്‌സ് കേരള വീട് നിർമ്മിച്ചു നൽകി. പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടമായ ആറു പേർക്കാണ് അസോസിയേഷൻ വീട് നിർമ്മിച്ചു നൽകിയത്. ആറു വീടുകളുടെ താക്കോൽദാനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. എം.എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ, ടി.സിദ്ധിഖ് മറ്റ് രാഷ്ട്രീയ സാമൂഹിക സാമുദായിക സംഘടനാ പ്രവർത്തകർ അസോസിയേഷൻ സംസ്ഥാന ജില്ലാ നേതാക്കൾ എന്നിവർ പങ്കെടുത്തു. വയനാട് ദുരന്തത്തെപ്പറ്റി കോട്ടയം ജില്ലാ പ്രസിഡന്റ് എ.ആർ രാജൻ തയ്യാറാക്കിയ കവിതയ്ക്ക് പ്രത്യേക പുരസ്‌കാരവും സമ്മാനിച്ചു.
Advertisements


