പാലത്തിനു സമീപം ആദ്യം കണ്ടത് വാക്കറും ഒരു കവറും; പരിശോധനയില്‍ ഭിന്നശേഷിക്കാരനെ പാലത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കൊടുവള്ളിയിൽ

കോഴിക്കോട്: കൊടുവള്ളി നല്ലാംങ്കണ്ടിയില്‍ ഭിന്നശേഷിക്കാരനായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കിലങ്ങാടി സ്വദേശി ലോഹിതാക്ഷനെയാണ് നല്ലാംങ്കണ്ടി പാലത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ ഇദ്ദേഹത്തിന്റെ വാക്കറും ഒരു കവറും പാലത്തിന് സമീപത്ത് നിന്ന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.

Advertisements

ഇന്നലെ രാത്രി 12 മണിയോടെ മണ്ണില്‍ക്കടവില്‍ നിന്നും ലോഹിതാക്ഷന്‍ നല്ലാംങ്കണ്ടിയിലേക്ക് ഓട്ടോയില്‍ കയറി പോകുന്നത് ചിലര്‍ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Hot Topics

Related Articles