കുഞ്ഞ് ശലഭങ്ങൾക്കായി പ്രവേശനോത്സവം : ബഡ്‌സ് ജില്ലാതല പ്രേവേശനോത്സവം നടന്നു

കോട്ടയം : ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ബഡ്‌സ് / ബി ആർ സി സ്ഥാപനങ്ങളുടെ പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്നതിനായി പ്രവേശനോത്സവം ഈരാറ്റുപേട്ട പ്രതീക്ഷ ബി ആർ സി യിൽ നടന്നു. ജില്ലാതല ഉദ്ഘാടനം പഴേരി മാനേജിങ് ഡയറക്ടർ പി എം അബ്ബാസ് മാഷ് നടത്തി. വാർഡ് കൗൺസിലർ സുനിൽകുമാർ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ മുഖ്യപ്രഭാഷണം നടത്തി.

Advertisements

ജില്ലാമിഷൻ കോർഡിനേറ്റർ അഭിലാഷ് കെ ദിവാകർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ പ്രകാശ് ബി നായർ, ജില്ല പ്രോഗ്രാം മാനേജർസ് ജതിൻ, രാജേഷ് പി ആർ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ എ മുഹമ്മദ് ഹാഷിം, അനസ് പാറയിൽ, അഡ്വക്കേറ്റ് വി പി നാസർ, നിസാർ പഴേരി, നഗരസഭ കൗൺസിലേഴ്സ്, സ്കൂൾ പ്രിൻസിപ്പൽ ലൗലി സ്കറിയ, അധ്യാപിക ജയ്മോള്‍ കെഎസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനായി ജില്ലയിൽ, വെളിയന്നൂർ രാമപുരം തൃക്കൊടിത്താനം, ഞീഴൂർ, ഈരാറ്റുപേട്ട, എന്നിങ്ങനെ അഞ്ചു ബഡ്‌സ് ബി ആർ സി കളാണുള്ളത്. ജൂൺ 2 മുതൽ 9 വരെ ജില്ലയിൽ ബഡ്‌സ് പ്രവേശനോത്സവം നടക്കുന്നുണ്ട്.

Hot Topics

Related Articles