പരിസ്ഥിതി ദിനം:പാമ്പാടി സ്കൂളിൽ ഔഷധ വനം നിർമ്മിച്ച് പുതുപ്പള്ളി റോട്ടറി ക്ലബ്

പാമ്പാടി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി റോട്ടറി ക്ലബ് സൗത്ത് പാമ്പാടി സെൻറ് തോമസ് ഹൈസ്കൂളിൽ ഔഷധ വനം നിർമ്മിച്ചു നൽകി.സ്കൂൾ മാനേജർ മാത്യു സി വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് കുര്യൻ പുന്നൂസ് ഉദ്ഘാടനം ചെയ്തു.റോട്ടറി മെമ്പർ ആയ പി എസ് ദീപു വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സന്ദേശം കൈമാറി.

Advertisements

യോഗത്തിൽ പ്ലാസ്റ്റിക് കുപ്പിയിൽ വിൽക്കുന്ന കുടിവെള്ളം നിരോധിച്ചു കൊണ്ട് ബദൽ സംവിധാനം ഒരുക്കണമെന്ന് പ കേരള സർക്കാരിനോട് ആവശ്യപ്പെടുവാൻ റോട്ടറി ക്ലബ്ബ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റോട്ടറി മെമ്പർമാരായ വി ആർ വത്സപ്പൻ,അഡ്വക്കറ്റ് റോയ് തോമസ്,രാജഗോപാൽ,എ വി മോഹനൻ,ബിനു കുരുവിള,വിനോദ് ശിവരാമൻ,നിഷൂ ദാസ്,ജീന കുര്യൻ,രാജി ടീച്ചർ,രവീണ വിനോദ്,തുടങ്ങിയവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോട്ടറി ക്ലബ്ബിൻറെ പരിസ്ഥിതി ദിന ആഘോഷത്തിൽ വനം വകുപ്പ് മന്ത്രി എ കെ ശശിധരൻ ആശംസകൾ അറിയിച്ചു.കേരള വനം വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

Hot Topics

Related Articles