പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ട് ജില്ലാ പൊലീസ് മേധാവി

കോട്ടയം: പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ട് കോട്ടയം ജില്ലാ പോലീസ്. നാം കാണുന്ന ചുറ്റുപാടുകൾ നാളെ വരുന്ന തലമുറയ്ക്കും കൂടി അവകാശപ്പെട്ടതാണെന്ന ബോധ്യം ഉൾക്കൊണ്ട് കോട്ടയം ജില്ലാ പോലീസ് ലോക പരിസ്ഥിതിതി ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. വൃക്ഷത്തൈ നടുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പോലീസ്, പോലീസ് മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥരോട് പങ്കുവയ്ക്കുകയും ചെയ്തു.കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ടിംപ്‌സൺ തോമസ് മേക്കാടൻ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ആർ.ജയറാം, അക്കൗണ്ട് ഓഫിസർ ജോട്ടി ജേക്കബ്, കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ബിനു ഭാസ്‌കർ എന്നിവർ സന്നിഹിതരായിരുന്നു.പരിസ്ഥിതി ദിന പരിപാടിയിൽ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.

Advertisements

Hot Topics

Related Articles