സോഷ്യൽ ഫോറസ്റ്ററിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാതല പരിസ്ഥിതി ദിനാഘോഷം നടത്തി

കോട്ടയം: സോഷ്യൽ ഫോറസ്റ്ററിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാതല പരിസ്ഥിതി ദിനാഘോഷ ത്തിന്റെ ഉദ്ഘാടനം ജൂൺ 5 ന് കോട്ടയം മാർബസേലിയസ് പബ്ലിക് സ്‌കൂളിൽ വച്ച്
നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗറിന്റെ അധ്യക്ഷതയിൽ ചേർന്നയോഗ ത്തിൽ ബഹു. തുറമുഖം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി വി. എൻ.വാസവൻ അവർകൾ ജില്ലാ തല പരിസ്ഥിതി ദിന ആഘോഷം ഉദ്ഘാടനം ചെയ്തു.
പ്രസ്തുത യോഗത്തിൽ മാർബസെലിയസ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ നിനി എബ്രഹാം സ്വാഗതം ആശംസി ക്കുകയും സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ റവറന്റ് ഫാദർ സജി യോഹന്നാൻ മുഖ്യ പ്രഭാഷണം നടത്തുകയും കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ രാജേഷ് കഎട അവർകൾ പരിസ്ഥിതി ദിന സന്ദേശം നൽകുകയും വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോമൻകുട്ടി വി. റ്റി ആശംസകൾ അർപ്പിക്കുകയും ചെയ്തു .കോട്ടയം സോഷ്യൽ ഫോറസ്റ്ററി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവറ്റർ സുഭാഷ് കെ.ബി യോഗത്തിന് കൃത ഞ്ജത അർപ്പിച്ചു. സ്‌കൂൾ അങ്കണത്തിൽ ബഹു. മന്ത്രി വൃക്ഷതൈ നട്ടുകൊണ്ട് ജില്ലാതല വൃക്ഷതൈ നടീലിനു ആരംഭവും കുറിച്ചു.

Advertisements

Hot Topics

Related Articles