ദേവസ്വം ബോർഡ് സ്‌കൂളിൽ പിടിഎയുടെ സഹകരണത്തോടെ കൂടി പരിസ്ഥിതി ദിനം ആചരിച്ചു

തിരുവല്ല: ദേവസ്വം ബോർഡ് സ്‌കൂളിൽ പിടിഎയുടെ സഹകരണത്തോടെ കൂടി പരിസ്ഥിതി ദിനം സ്‌കൂളിന് പുറത്ത് ചെടിച്ചട്ടികൾ സ്ഥാപിച്ചു ആഘോഷിച്ചു. പിടിഎ പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റിൽ അധ്യക്ഷനായിരുന്നു ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി മായ അനിൽകുമാർ ചെടിച്ചട്ടി സ്ഥാപിച്ചു പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു സ്‌കൂൾ എച്ച് എം സ്വാഗതം ആശംസിച്ചു, പുളുക്കിഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ, കൗൺസിലർ അന്നമ്മ മത്തായി, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് മെമ്പർ മായാദേവി പെരിങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ ശർമിള സുനിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡിജിആർ പണിക്കർ,പ്രിൻസിപ്പാൾ. പ്രീതി പരമേശ്വരൻ, പി. ടി. എ. എക്‌സിക്യൂട്ടീവ് അംഗങ്ങൾ സ്‌കൂൾ എസ്പിസി,എൻ സി സി, ജെ ആർ സി, ലിറ്റിൽ കൈറ്റസ് കേഡറ്റ് എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles