‘പത്തുതല’ പുറത്തിറങ്ങാതിരിക്കാൻ ഭീഷണി : പുറത്തിറങ്ങിയാല്‍ മർദിക്കുമെന്ന് ഒരാള്‍ സോഷ്യൽ മീഡിയയിൽ ഭീഷണി : വെളിപ്പെടുതലുമായി വേടൻ

കൊച്ചി : നേരത്തെ പ്രഖ്യാപിച്ച ‘പത്തുതല’ എന്ന പാട്ട് പുറത്തിറക്കാതിരിക്കാൻ ഭീഷണിയുണ്ടെന്ന് റാപ്പർ വേടൻ. പാട്ട് പുറത്തിറങ്ങിയാല്‍ മർദിക്കുമെന്ന് ഒരാള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്ന് വേടൻ കൊച്ചിയില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.’പത്തുതല’ ഏറെ സമയമെടുത്ത് ചെയ്യേണ്ട പാട്ടാണെന്നും വേടൻ കൂട്ടിച്ചേർത്തു.

Advertisements

‘തോല്‍ തിരുമാവളവൻ അയ്യ വിളിച്ച്‌ സംസാരിച്ചിരുന്നു. സാധാരണസംഭാഷണമായിരുന്നു. അദ്ദേഹം 35 വർഷത്തോളമായി സംസാരിക്കുന്ന രാഷ്ട്രീയമാണ് നമ്മളും പാടുന്നത്. കൂടെയുണ്ട് എന്ന് അറിയിക്കുക മാത്രമാണ് ചെയ്തത്. എന്താണ് പ്രശ്നങ്ങള്‍ എന്ന് ചോദിച്ചപ്പോള്‍, ‘കുറച്ച്‌ പ്രശ്നങ്ങളുണ്ട് മാഷേ ബേജാറാക്കണ്ടാ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളേയുള്ളൂ’, എന്നാണ് പറഞ്ഞത്. സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിക്കുന്നതുപോലെയുള്ള സംഭാഷണമേ ഉണ്ടായുള്ളൂ’, തമിഴ്നാട് എംപിയും വിസികെ നേതാവുമായ തോല്‍ തിരുമാവളവനുമായുള്ള സംഭാഷണത്തെക്കുറിച്ചുള്ള ചോദ്യത്തോട് വേടൻ പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഒരുപാട് ഗവേഷണംചെയ്ത് ചെയ്യേണ്ടതാണ് ‘പത്തുതല’. ഭയങ്കര സമയമെടുത്ത് ചെയ്യേണ്ട പാട്ടാണ്. കുറേ പഠിക്കാനൊക്കെയുണ്ട്. കുറച്ചുസമയമെടുത്തേ ‘പത്തുതല’ ഇറങ്ങുകയുള്ളൂ. ‘പത്തുതല’യാണ് ഇപ്പോള്‍ ഭയങ്കര പ്രശ്നമായിക്കൊണ്ടിരിക്കുന്നത്. ‘പത്തുതല’ ഇറങ്ങിയാല്‍ അടിക്കും എന്നൊക്കെ പറഞ്ഞൊരു പോസ്റ്റൊക്കെ കണ്ടിരുന്നു. അടിക്കാൻ സമയമുണ്ട്, നിങ്ങള്‍ക്ക്. ‘പത്തുതല’ ഇറങ്ങാൻ സമയമെടുക്കും’, വേടൻ കൂട്ടിച്ചേർത്തു.

Hot Topics

Related Articles