കോട്ടയം : കോട്ടയം രാമപുരത്ത് യുവതി മരിച്ച അപകടത്തിൽ കാറിനുള്ളിൽ നിന്നും ലഹരി പിടിച്ചു സംഭവത്തിൽ കാർ ഉടമയ്ക്ക് എതിരെ കേസ് എടുത്ത് പൊലീസ്. അയ്മനം,മാലിപ്പറമ്പിൽ ജോജോ ജോസഫിന് എതിരെ രാമപുരം പോലീസ് ലഹരി നിരോധന നിയമ പ്രകാരം പൊലീസ് കേസെടുത്തത്.
അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവത്തിലാണ് കാറിൻ്റെ രജിസ്ട്രേഡ് ഓണർക്കെതിരെ എൻഡിപിഎസ് കേസെടുത്തത്. നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ആറ് കഞ്ചാവ് തന്റെ ഉടമസ്ഥതയിലുള്ള കാറിന്റെ ഡാഷ്ബോർഡിൽ സൂക്ഷിച്ചു എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Advertisements