പരിസ്ഥിതി ദിനത്തിൽ നല്ലൊരു നാളേയ്ക്കായി പ്രകൃതിയെ തൊട്ടറിഞ്ഞ് മാന്നാനം സെന്റ് ജോസഫ്സിലെ കുഞ്ഞു കൂട്ടുകാർ

മാന്നാനം: സെന്റ് ജോസഫ്സ് യു. പി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം സ്കൂൾ മാനേജർ റവ. ഡോ കുര്യൻ ചാലങ്ങാടി നിർവഹിച്ചു. വിദ്യാർത്ഥികളുമായി ചേർന്ന് സ്കൂളിന്റെ പരിസരം വൃത്തിയാക്കുകയും തൈകൾ നടുകയും ചെയ്തു. ഹെഡ്മാസ്റ്റർ ഫാ. സജി പാറക്കടവിലും അധ്യാപകരും കുട്ടികളോടൊപ്പം പങ്കുചേർന്നു. സർഗ്ഗക്ഷേത്ര 89.6 എഫ് എമ്മു മായി ചേർന്ന് ഒന്നാം ക്ലാസിലെ കുഞ്ഞു മക്കൾക്ക് വൃക്ഷതൈകൾ സമ്മാനമായി നൽകുകയും ചെയ്തു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ, പ്ലക്കാർഡ് മത്സരങ്ങളും സംഘടിപ്പിച്ചു. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന സന്ദേശത്തിലൂന്നിയുള്ള പ്രവർത്തനങ്ങളിൽ കുട്ടികൾ താല്പര്യപൂർവ്വം പങ്കുചേർന്നു.

Advertisements

Hot Topics

Related Articles