കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും ഇസാഫിന്റെ പേരിൽ ഭീഷണിയും വീടുകളിലെത്തി ഗുണ്ടായിസവും പതിവാണെന്നു പരാതി. ഇസാഫ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരിൽ എത്തുന്ന ഗുണ്ടകളാണ് വീടുകളിൽ ഭീഷണി മുഴക്കുന്നതെന്നതാണ് പരാതി ഉയർന്നിരിക്കുന്നത്. പനച്ചിക്കാട് പഞ്ചായത്തിലെ പല സ്ഥലങ്ങളിലും സാമ്പത്തിക പ്രതിസന്ധിയുള്ള പല സ്ത്രീകളും കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടാണ് ഗുണ്ടാ സംഘം ഭീഷണി മുഴക്കുന്നത്. വീടുകളിൽ എത്തുന്ന സംഘം സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതും വീടുകളിൽ ഗുണ്ടായിസം കാട്ടുന്നതും പതിവാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. സ്ത്രീ പിരിവുകാരാണ് കുടിശിക പണം പിരിയ്ക്കാനെന്ന പേരിൽ വീടുകളിൽ എത്തി ബഹളമുണ്ടാക്കുന്നത്. കൊവിഡ് പ്രതിസന്ധിയ്ക്കു ശേഷം ബുദ്ധിമുട്ടിലായ പല കുടുംബങ്ങളും ചെറുകിട ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം വായ്പയ്ക്ക് എടുത്തിരുന്നു. ഇതാണ് ഇപ്പോൾ ഇവർക്ക് പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്. ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്നവരെയാണ് ഇസാഫിന്റെ ഗുണ്ടകൾ ഭീഷണിപ്പെടുത്തുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
കോട്ടയം പനച്ചിക്കാട് പഞ്ചായത്തിലും പരിസര പ്രദേശത്തും ഇസാഫിന്റെ പേരിലുള്ള ഗുണ്ടായിസമെന്ന് പരാതി; ഇസാഫിന്റെ പിരിവുകാർ വീടുകളിൽ എത്തി ഭീഷണി മുഴക്കുന്നതായി പരാതി; ഭീഷണിപ്പെടുത്തുന്നത് പണം കടം വാങ്ങിയ സ്ത്രീകളെ
